കേന്ദ്ര തീരുമാനം വരും വരെ കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല: മന്ത്രി ആന്റണി രാജു

news image
Jun 4, 2023, 11:26 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള  കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

12 വയസിൽ താഴെ ഉള്ള കുട്ടിക്കും ഹെൽമെറ്റ് നിർബന്ധമാണ്. 4 വയസിനു മുകളിൽ എല്ലാ കുട്ടികളും ഹെൽമറ്റ് വെക്കണം. തിങ്കൾ  രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe