കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കൊയിലാണ്ടി കെ ഡി സി ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് മിനി സിവിൽ സ്റ്റേഷനിൽ സമാപിച്ചു. തുടർന്ന നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് വി വിനീജ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ മിനി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ജി സജിൽ കുമാർ, എക്സ് ക്രിസ്റ്റിദാസ്, എസ് കെ ജെയ്സി, പി കെ പ്രഭിലാഷ്, സി ബി സജിത്ത്, സി കെ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.