കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ലാൻ മൂടാടി പുറത്തിറക്കുന്നു; പ്രകാശനം ഒക്ടോബർ 21 ന്

news image
Oct 16, 2025, 4:49 am GMT+0000 payyolionline.in

മൂടാടി ∙ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ലാൻ മൂടാടി ഗ്രാമപഞ്ചായത്ത് പുറത്തിറക്കുന്നു. ‘ഗ്രീഷ്മം – ഹീറ്റ് ആക്ഷൻ പ്ലാൻ’ എന്ന പേരിൽ രൂപീകരിച്ച പദ്ധതി ഒക്ടോബർ 21ന് വൈകിട്ട് 3.30ന് മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം.ബി. രാജേഷ് പ്രകാശനം ചെയ്യും.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെയാണ് പദ്ധതി  തയ്യാറാക്കിയത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വർധിച്ച് വരുന്ന ചൂട് മനുഷ്യരാശിക്കും ജീവജാലങ്ങൾക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ചൂടിനെ പ്രതിരോധിക്കുന്നതിനു വേണ്ട വിവിധ മാർഗങ്ങൾ ഉൾപ്പെടുത്തി പദ്ധതി രൂപവൽക്കരിച്ചത്.

 

കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി അന്തിമരൂപം നൽകിയത്. ദുരന്ത നിവാരണ അതോറിറ്റിയിലെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, ഡോ. ജോയ് ഇളമൺ, ഫഹദ്, ആര്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

 

പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഇതിനയം ആരംഭി ച്ച് കഴിഞ്ഞു. ഹീറ്റ് ആക്ഷൻ പ്ളാൻ സംസ്ഥാനത്തിനാകെ പ്രയോജനാപ്രദമാകുമെന്നും കാലാവസ്ഥ വ്യതിയാനം പ്രതി രോധിക്കാ നുള്ള പ്രാദേശിക പ്രവർ ത്തനങ്ങൾക്ക് തുടക്കമിടാൻ മൂടാടി യുടെ ഹീറ്റ് ആക്ഷൻ പ്ളാൻ സഹായകമാകു മെന്നും പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അറിയിച്ചു. ഒക്ടോബർ 21 ന് 3 30 ന് ഗ്രാമപ ഞ്ചായത് ഹാളിൽ വച്ചാണ് പ്രകാശനം നടക്കുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe