മണർകാട്: പുതുപ്പള്ളിയുടെ തങ്കകിരീടത്തിൽ മഹാനായ ഉമ്മൻ ചാണ്ടി ചാർത്തിയ രത്നമാണ് അഡ്വ.ചാണ്ടി ഉമ്മനെന്ന് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി സെബാസ്റ്റ്യൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി മണർകാട് കവലയിൽ സംഘടിപ്പിച്ച കാമ്പയിൻ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവജനങ്ങളുടെ ഭാവി പ്രതീക്ഷയായ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ ഭാഗ്യമാണ്. ക്രിമിനൽ സ്വഭാവം കാണിക്കുന്ന സ്ഥാനാർത്ഥിയെ അവതരിപ്പിച്ച ഇടതുപക്ഷം തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ ഉണ്ടാകും സെബാസ്റ്റ്യൻ പറഞ്ഞു. പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു വലിയവീടൻ . കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ്, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തോമസ് ചുള്ളിക്കൽ, പ്രഭാകരൻ നായർ,യൂത്ത് ഫ്രണ്ട് (ജേക്കബ്) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷഫീഖ് തറോപ്പൊയിൽ . ജോൺസ് മാത്യു, ജസി പ്രസാദ് തിരുവനന്തപുരം, ബിജു താനത്ത്, അനൂപ് കങ്ങഴ,പ്രമോദ് കടന്തേരി, ജയിംസ് കാലാ വടക്കൻ, റോയി മൂലേക്കരി, തുടർന്ന് മണർകാട് കവലയിലും വിവിധ വാർഡുകളിലും ചാണ്ടി ഉമ്മന് വേണ്ടി വോട്ടുകൾ അഭ്യർത്ഥിക്കുകയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.