കേരളത്തിൽ വരുംകാലം സ്ത്രീകളുടേത് : കല്പറ്റ നാരായണൻ

news image
Dec 3, 2024, 3:06 am GMT+0000 payyolionline.in

പയ്യോളി: കേരളത്തിൽ വരുന്ന പത്ത് വർഷത്തിൽ കോളേജിലും സ്കൂളുകളിലും അധ്യാപികമാർ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും, ഉദ്യോഗ ലോകത്തും അധികാരസ്ഥാനത്തുള്ള മാറ്റത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുക അവരായിരിക്കുമെന്നും ഈ മാറ്റം നല്ലതാണെന്നും എഴുത്തുകാരൻ കല്പറ്റ നാരായണൻ പറഞ്ഞു.

തിക്കോടിയൻ സ്മാരക ഗവ.വി.എച്ച്.എസ്.എസ്. പയ്യോളി പൂർവ്വ വിദ്യാർത്ഥി സംഗമം ‘സമാഗമം 24 ‘ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ സ്കൂളിലും കോളേജിലും പഠിച്ചവർ സുഹൃദ് ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചവരായിരുന്നു. ഇപ്പോഴത്തെ തലമുറ പഠിപ്പിൻ്റെയും മത്സര പരീക്ഷയടക്കം ഭാരിച്ച ഉത്തരവാദിത്വം തലയിലേറ്റി നടക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംസ്ഥാന തലത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.മുതിർന്ന അധ്യാപകരെ ആദരിച്ചു.പൂർവ്വ അധ്യാപകരുടെ ഗാനസദസ്സ് പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ടി.ഗിരീഷ് കുമാർ അധ്യക്ഷനായി.  പ്രധാന അധ്യാപകൻ പി.സൈനുദ്ദീൻ, ചന്ദ്രൻ നമ്പിയേരി എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe