വടകര : കേരളാ ജേർണലിസ്റ്റ് യൂണിയൻ വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കെജെയു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടന്ന വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പ്രസിഡന്റ് വി വി രഗീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷനായി. എസിവി പ്രമോദ്, ടി എം രാജൻ എന്നിവർ സംസാരിച്ചു. രാജീവൻ പറമ്പത്ത് സ്വാഗതവും പി കെ വിജേഷ് നന്ദിയും പറഞ്ഞു.