വടകര: വിഷു ഡ്രൈവിന്റെ ഭാഗമായി വടകര കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി. 29 കുപ്പികളിലായി 21 ലിറ്റർ മാഹി മദ്യമാണ് പിടികൂടിയത്. കൈനാട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ മാഹിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയിൽ നിന്നാണ് മദ്യം കണ്ടെത്തിയത്.
കോഴിക്കോട് ഫറോക്ക് പുത്തൂർ പള്ളി പറക്കോട്ട് പൊറ്റ മുജീബ്,തമിഴ്നാട തിരുവണ്ണാമല താലൂക്ക് നരയൂർ വില്ലേജിൽ സുനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി. എം ശൈലേഷ് നോടപ്പം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്. സി കെ ജയപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.വി സന്ദീപ് , എം .പി വിനീത് , മുഹമ്മദ് റമീസ് ,രഗിൽരാജ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി രാജൻ എന്നിവർ പങ്കെടുത്തു.