കൊച്ചി : കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. എം ജി റോഡിന് സമീപമാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു.
എം ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിൽ ഉച്ചതിരിഞ്ഞായിരുന്നു അപകടം. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ്സിൽ 20ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല.