കൊടുവള്ളി : ആർ.ഇ.സി റോഡിൽ ഗ്രാനൈറ്റുമായി വന്ന ലോറി വയലിലേക്ക് മറിഞ്ഞു അപകടം. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുക്കം ഫെയർ ഫോഴ്സും കൊടുവള്ളി മുനിസിപ്പൽ വൈറ്റ് ഗാർഡും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല