കൊയിലാണ്ടിയില്‍ അടച്ചിട്ട വീടിന് തീപ്പിടുത്തം; ഒന്നരലക്ഷം രൂപയുടെ നഷ്ടം 

news image
Oct 26, 2023, 9:44 am GMT+0000 payyolionline.in

കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട്   പുതുമ ഹൗസിൽ കാസിമിന്റെ  അടച്ചിട്ട വീട്ടിലെ ടിവിയും സിസിടിവി അനുബന്ധ ഉപകരണങളും  കുറച്ചു ഫർണിച്ചറുകളും  പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത് വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുംഅഗ്നിരക്ഷാസേന എത്തുകയും തീ അണക്കുകയും  ചെയ്തു.വീട്ടിൽ  പുക നിറഞ്ഞതിനാൽ ബി.എ.  സെറ്റ് ഉപയോഗിച്ചാണ് സേനാംഗങ്ങൾ അകത്തു കടന്നു തീ അണച്ചത്.ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ ശരത്ത് പി കെ യുടെ നേതൃത്വത്തിൽ സേനാഗങ്ങൾ ആയ ബാബു പി കെ ,ഹേമന്ത്,അനൂപ്,അരുൺ,സനൽരാജ്,റിനീഷ്,റഷീദ്,ഓംപ്രകാശ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe