കൊയിലാണ്ടി: സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മഹത്തായ സംഭാവനകൾ നൽകിയ നേതാവും മുൻ എം.എൽ.എ യുമായ എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം നടന്നു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
തികഞ്ഞ സോഷ്യലിസ്റ്റും മതേതര വാദിയുമായ പ്രേംനാഥ് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായ ചടങ്ങിൽ എം.പി. ശിവാനന്ദൻ, ഇ.കെ സജിത്ത്കുമാർ , എം.പി. അജിത, എം.കെ.പ്രേമൻ, രജീഷ് മാണിക്കോത്ത്,സുരേഷ് മേലേപ്പുറത്ത്, കബീർസലാല, രാജൻ കൊളാവി, കെ.ടി.രാധാകൃഷ്ണൻ, എം.കെ ലക്ഷ്മി, അവിനാഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു.