കൊയിലാണ്ടിയില്‍ ഏകതാ റസിഡൻസ് വാർഷികം

news image
Dec 25, 2023, 11:54 am GMT+0000 payyolionline.in

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകതാ റസിഡൻസ് അസോസിയേഷൻ 7-ാം വാർഷികാഘോഷ പരിപാടികൾ കാനത്തിൽ ജമീല എം.എൽ.എ ഉൽഘാടനം ചെയ്തു. ഇപ്പോഴത്തെ കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഏകതയോടെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ റസിഡൻസ് അസോസിയേഷനുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നാടക സംവിധായകനും,ഗാനരചയിതാവുമായ ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥിയായി, ഗിരീഷ് കുമാർ, ജാവില്ല അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം സൗത്ത് എൽ.പി.സ്കൂളിന് അസോസിക്ഷേയേഷൻ നൽകുന്ന പ്രത്യേക സമ്മാനം സ്കൂൾഎച്ച് ‘എം.ബീന എം.എൽ.എ.യിൽ നിന്നും ഏറ്റുവാങ്ങി. മനോജ് പയറ്റുവളപ്പിൽ, കേളോത്ത് ശിവദാസ്, പി.കെ.ശശീന്ദ്രൻ ,ടി ടി. ശ്രീധരൻ, പി.പി. സുധീർ, വി.മുരളീകൃഷ്ണൻ, ബിജി നി ബാൽ, പി.വി.രാജേഷ്,ഇ.കെ.രാജൻ, ഷെൽന, രാജു തട്ടാരി സംസാരിച്ചു. ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ മൽസരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ ശിവദാസ് പൊയിൽക്കാവ് സമ്മാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe