കൊയിലാണ്ടി: ആർ.ടി. ഓഫീസറുടെ വിവാദ നടപടികൾക്കെതിരെ ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ആർ.ടി. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടന്നു. ഓട്ടോറിക്ഷകളെ തെരുവിൽ തടഞ്ഞ് നിർത്തി പാസഞ്ചരെ ചോദ്യം ചെയ്ത്, ഡ്രൈവർമാരിൽ നിന്ന് 3000 ഫൈനായി ഈടാക്കുന്ന നടപടിക്കെതിരെയായാണ് പ്രതിഷേധം. ധർണ്ണയുടെ ഉദ്ഘാടനം എ. സോമശേഖരൻ നിർവഹിച്ചു. നിഷാദ് മരുതൂർ യോഗത്തിന് സ്വാഗതം നിർവഹിച്ചു. കെ. റാഫി അദ്ധ്യക്ഷത വഹിച്ചു.