കൊയിലാണ്ടിയില്‍ പോസ്റ്റ്മാനെ ആക്രമിച്ച കേസ് ;   പ്രതി റിമാന്റിൽ

news image
Jun 7, 2025, 7:29 am GMT+0000 payyolionline.in

കൊയിലാണ്ടി:  പോസ്റ്റ്മാനെ ആക്രമിച്ച കേസില്‍  പ്രതി റിമാണ്ടിൽ. പെരുവെട്ടൂർ കാക്രാട്ട് കുന്ന് ഉജ്ജ്വൽ ഉണ്ണി (23)നെയാണ് റിമാന്‍ഡ്  ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറുവങ്ങാട് ഹെൽത്ത് സെന്റെറിനു സമീപത്ത് കത്തുകൾ വിതരണം ചെയ്യാൻ സൈക്കിളിൽ പോവുകയായിരുന്ന അഖിൽ എസ് ദേവാജിനെ ബൈക്കിൽ എത്തിയ പ്രതി സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലക്കടിക്കുകയുമായിരുന്നു. കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ , എസ് ഐ .ആർ.വി, ബിജു,മണി, തുടങ്ങിയവർ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe