കൊയിലാണ്ടി: രാജസ്ഥാൻ സ്വദേശികളുടെ പ്രതിമകൾ തകർത്ത നിലയിൽ . വർഷങ്ങളായി ചേമഞ്ചേരി പൂക്കാട് പഴയ ഉർവ്വശിടാക്കീസിനു സമീപം പ്രതിമകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന രാജസ്ഥാൻ സ്വദേശികളുടെ വിൽപ്പനയ്ക്കായി വെച്ച പ്രതിമകൾ ആണ് തകർത്ത നിലയിൽ കണ്ടെത്തിയത് .
നിരവധി പ്രതിമകൾ തകർത്ത നിലയിലാണ്. വിൽപ്പനാവശ്യാർത്ഥം കുടുംബങ്ങളിലെ ചിലർ ഇന്നലെ സ്ഥലത്തില്ലായിരുന്നു.ഈ അവസരത്തിലാണ് പ്രതിമകൾ നശിപ്പിച്ചനിലയിൽ കാണുന്നത്. നശിപ്പിച്ച ശേഷം ടാർ പായ ഇതിനു മുകളിലിടുകയും ചെയ്ത്. ഇന്നു രാവിലെയാണ് പ്രതിമകൾ തകർത്തത് കാണുന്നത്. വർഷങ്ങളായി ദേശീയ പാതയോരത്ത് പ്രതിമ വിൽപ്പന നടത്തിയാണ് മൂന്നോളം കുടുംബങ്ങൾ കഴിയുന്നത്.