കൊയിലാണ്ടി: കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് ഉടമസ്ഥനെ കണ്ടെത്തി പണം തിരിച്ചു നൽകി. കൊയിലാണ്ടി കോ: ഓപ്പറേറ്റീവ് ബാങ്കിനു സമീപത്ത് വെച്ചാണ്ചേലിയ സ്വദേശി ഷൈജുവിനു നാൽപതിനായിരത്തോളം രൂപ കളഞ്ഞു കിട്ടിയത്.
ഉടൻ തന്നെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു. വലിയ കത്ത് പള്ളി ഷൗക്കത്തിന്റെതായിരുന്നു പണം. തുടർന്ന് എസ് ഐ അനൂപ്, സി പി ഒ രഞ്ജിത്ത് ലാൽ , സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പണം ഷൗക്കത്തിനു കൈമാറി.