കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി. കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തെക്കും ബസ്സുകൾ ഓടിയില്ല.മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ പോലീസ് മർദ്ദിക്കുകയും, കേസെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ വൈകീട്ടാണ് സംഭവം. വിദ്യാർത്ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പറയുന്നത്.