കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രി എക്സൈസുകാരെയും പോലീസുകാരെയും അക്രമിച്ച പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. മേലൂർ കുറ്റിയിൽ നിമേഷ് ( 24), ചെങ്ങോട്ടുകാവ് മാടാക്കരമാളിയേക്കൽ മുർഷിദ് (26) , പെരുവെട്ടൂർ തുന്നാത്ത് താഴ യാസർ (29), തുടങ്ങിയവരാണ് നേരത്തെ അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി നഗരത്തിലെ ബാവാ സ്ക്വയറിലെ ഒരു കടയിൽ മദ്യം, മയക്കുമരുന്ന് പരിശോധനയ്ക്കത്തിയതായിരുന്നു ഉദ്യോഗസ്ഥർ.
എക്സൈസ് ഇൻസ്പെപെക്ടർ എ.പി ദീപേഷ്, പ്രിവൻ്റീവ് ഓഫീസർ സജീവൻ, എ.കെ.രതീശൻ തുടങ്ങിയവരെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെയും അക്രമികൾ തിരിഞ്ഞു. കൊയിലാണ്ടി സി.ഐ.ബിജു, എസ്.ഐ.അനീഷ് വടക്കയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പരിക്കേൽപ്പിക്കുക, എന്നീ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൊയിലാണ്ടി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു. ഇക്കഴിഞ്ഞ ജൂലായ് 14 ന് പെരുവെട്ടൂരിൽ വാടക വീട്ടിൽ താമസിക്കുന്ന മൊയ്തീൻ എന്നയാള്‍ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.