കൊയിലാണ്ടിയിൽ എൻ ജി ഒ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു

news image
Jun 5, 2025, 11:37 am GMT+0000 payyolionline.in

കൊയിലാണ്ടി: കേരള എൻ ജി ഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം മിനി സിവിൽ സ്റ്റേഷനിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ ഉത്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.എസ് ഉമാശങ്കർ ഫലവൃക്ഷത്തൈ നടുന്നു.

ബ്രാഞ്ച് പ്രസിഡൻ്റ് പ്രദീപ് സായ് വേൽ അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത്, സംസ്ഥാന കൗൺസിൽ അംഗം ഷാജി മനേഷ്.എം., രാമചന്ദ്രൻ. കെ., രജീഷ് ഇ.കെ.,അനിൽകുമാർ മരക്കുളം, സന്തോഷ് കുമാർ ടി. വി., വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe