കൊയിലാണ്ടി: ലീഗൽ മെട്രോളജി നടത്തുന്ന ഓട്ടോറിക്ഷകളിലെ മീറ്റർ പരിശോധന, യാത്രക്കാർക്കും, വാഹനങ്ങൾക്കും, ഓട്ടോ തൊഴിലാളികൾക്കും പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. കൊയിലാണ്ടി താലൂക്കിലെ ഓട്ടോറിക്ഷകളുടെ മീറ്റർ പരിശോധനയാണ് നടക്കുന്നത്. കൊയിലാണ്ടി, കൊയിലാണ്ടിമേല്പാലം, മുത്താമ്പി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് പരിശോധന നടക്കുന്നത്.
ഒരു ദിവസം തെറ്റിയാൽ 2000 രൂപ ഫൈൻ അടക്കണം, മുത്തമ്പി റോഡിലും, മേല്പാലത്തിലും രാവിലെ മുതൽ ഓട്ടോ കൾ പരിശോധനയ്ക്കാക്കായി നിർത്തിയിടുന്നത് കാരണം മറ്റ് വാഹനങ്ങൾക്കം തടസ്സം ഉണ്ടാവുന്നു. ഓട്ടോ ജീവനക്കാരും ഏറെ നേരം മീറ്റർ പരിശോധനക്കായി കാത്തിരിക്കേണ്ടി വരുന്നു. ഈ കാര്യം ലീഗൽ മെട്രോളജി വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ചെങ്ങോട്ടുകാവ് മേല്പാലത്തിനടിയിലൊ, പന്തലായനി റോഡിലെക്കോ പരിശോധന മാറ്റിയാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്