കൊയിലാണ്ടിയിൽ കോൺഗ്രസ്‌ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

news image
Jul 18, 2025, 3:58 pm GMT+0000 payyolionline.in

 

കൊയിലാണ്ടി : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ പി സി സി മെമ്പർ രത്നവല്ലി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

വികസന കേരളത്തിന്റെ ശില്പിയായ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കേരള ചരിത്രത്തിൽ എക്കാലവും നിലനിൽക്കുമെന്നും പൊതുസമൂഹത്തിന് ഉമ്മൻ ചാണ്ടി എന്നും മാതൃകയായിരിക്കുമെന്നും അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ബ്ലോക്ക്‌ പ്രസിഡന്റ് എൻ മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ സി വി ബാലകൃഷ്ണൻ, പി കെ അരവിന്ദൻ മാസ്റ്റർ, വി ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, പി വി വേണുഗോപാൽ, നടേരി ഭാസ്കരൻ,അൻസാർ കൊല്ലം, അരുൺ മണമൽ, രജീഷ് വെങ്ങളത്തു കണ്ടി,കെ പി വിനോദ് കുമാർ, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു. സി പി മോഹനൻ, പി പവിത്രൻ, അജയ് ബോസ്, ഉണ്ണികൃഷ്ണൻ കളത്തിൽ, ചെറുവക്കാട്ട് രാമൻ, വത്സരാജ് വി കെ, സുമതി കെ എം, ജിഷ പുതിയേടത്ത്, ഉണ്ണികൃഷ്ണൻ മരളൂർ, സി ഗോപിനാഥ്‌, റാഷിദ്‌ മുത്താമ്പി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe