കൊയിലാണ്ടിയിൽ ക്യു എഫ് എഫ് കെ ഫെസ്റ്റിവൽ ലോഗോ പ്രകാശനം

news image
Mar 24, 2025, 2:12 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോടിൻറെ മൂന്നാമത് ഇന്റെർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ  ഏപ്രിൽ ഒന്നിന് എൻട്രികൾ ക്ഷണിച്ചുകൊണ്ട് തുടക്കമാവും. ഫെസ്റ്റിവൽ ലോഗോ പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സ്വവസതിയിൽ നിർവ്വഹിച്ചു.


ഫെസ്റ്റിവൽ ജൂറി ചെയർമാൻ സംവിധായകൻ ജിയോ ബേബി, സ്പെഷ്യൽ ജൂറി ജിജു ജേക്കബ്ബ്, രാജ് ബാബു, അനു രാം സംവിധായകർ, ജി ആർ ഇന്ദുഗോപൻ സ്ക്രിപ്റ്റ് റൈറ്റർ, മാലാ പാർവതി, രവീന്ദ്രൻ ആർട്ടിസ്റ്റ് , വിപിൻ മോഹൻ ക്യാമറാമാൻ, രഞ്ജിൻ രാജ് മ്യൂസിക് ഡയറക്ടർ, സന്തോഷ്‌ വർമ്മ ഗാന രചയിതാവ്, സ്ക്രീനിംഗ് ജൂറി രതിൻ രാധാകൃഷ്ണൻ, സനിലേഷ് ശിവൻ, പ്രശാന്ത് പ്രണവം, ഗിരീഷ് ദാമോദർ , സുശീൽകുമാർ ടി, നിധീഷ് നടേരി, ശിവദാസ് പൊയിൽകാവ്, ഹരികുമാർ എൻ ഇ, അനീഷ് അഞ്ജലി എന്നിവരാണ്.
7 വിഭാഗങ്ങളിലായി ഷോർട് ഫിലിം ഷോർട്, ലോങ്ങ് , പ്രവാസി ഫിലിം, ചിൽഡ്രൻസ് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക്കൽ വീഡിയോ, ഡിവോഷണൽ വീഡിയോ എന്നിങ്ങനെയാണ് മത്സരയിനം. ഏപ്രിൽ ഒന്ന് മുതൽ മെയ്‌ 15 വരെ എൻട്രികൾ സ്വീകരിക്കും.
ക്യു.എഫ്.എഫ്.കെ പ്രസിഡന്റ് ജനു നന്തിബസാർ, ഫെസ്റ്റിവെൽ ചെയർമാൻ പ്രശാന്ത് ചില്ല, കൺവീനർ ഹരി ക്ലാപ്സ്, ട്രഷറർ ആഷ്ലി സുരേഷ്, ബബിത പ്രകാശ്, രഞ്ജിത് നിഹാര, അർജുൻ സാരംഗി, വിശാഖ്, ഷിജിത്ത് മണവാളൻ , അരുൺ സി.പി, വിഷ്ണു ജനാർദ്ദനൻ, സംഗീത ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe