കൊയിലാണ്ടി: ഓൾ കേരള ഫിഷ്മർച്ചന്റ് കോഴിക്കോട് ജില്ല കൺവെൻഷൻ കൊയിലാണ്ടി ചെറിയമങ്ങാട് ശ്രീ ദുർഗ കല്യാണമാണ്ഡപത്തിൽ നടന്നു. അന്തരിച്ച എം.എച്ച്.ആർ. മുസ്തഫയുടെ കുടുംബത്തിനുള്ള ട്രസ്റ്റിന്റെ ധനസഹായം കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു കൊണ്ട് പരിപാടി ഉദ്ഘടനം ചെയ്തു.
ട്രസ്റ്റ് അംഗക്കുള്ള കാർഡ് വിതരണം സംസ്ഥാന പ്രസിഡന്റ് സിഎം ഷാഫി നിർവഹിച്ചു. മുഖ്യ പ്രഭാഷണം വി വി. അനിൽ. സ്വാഗതം ശ്യാം, ബഷീർ, വൈശാഖ് കെ കെ, കെപി മണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. കച്ചവടക്കാരോട് ഫുഡ്സേഫ്റ്റി ഓഫീസർമാർ കാണിക്കുന്ന വഞ്ചന അവസാനിപ്പിച്ചു നീതി പുലർത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.