കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ പൊള്ളലേറ്റ് യുവാവിന് പരിക്ക്. ഒറീസ സ്വദേശിയായ വാസുദേവ (25) നാണ്പൊള്ളലേറ്റത്. വഞ്ചിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തിരയിൽ വഞ്ചി ചെരിഞ്ഞതോടെ ചൂടുവെള്ളം ദേഹത്ത് മറിഞ്ഞ് പൊള്ളലേൽക്കുകയായിരുന്നു. വാസുദേവനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

