കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

news image
Aug 29, 2026, 5:21 am GMT+0000 payyolionline.in

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചെങ്ങോട്ടുകാവ് കവലാട് വെള്ളമണ്ണിൽ റഷീദ് (56) ആണ് മരിച്ചത്. നിലവിൽ കുറുവങ്ങാടാണ് താമസം.ഇന്ന് പുലർച്ചെ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കവലാട് നിന്ന് ‘കണ്ണകി’ എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു റഷീദ്. കടലിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എലത്തൂർ കോസ്റ്റൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
പിതാവ് : അലവിക്കുട്ടി. മാതാവ് : പാത്തുമ്മ. ഭാര്യ: സുലൈഖ. മക്കൾ: റാഷിദ്, മുഫീദ്, ഷഹൽ.സഹോദരങ്ങൾ: സുബൈദ, സാബിറ, ഷാഹിന, ബുഷ്റ, പരേതയായ അവ്വോമ്മ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe