കൊയിലാണ്ടിയിൽ മാവോയിസ്റ്റ് സംഘാംഗം അനീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

news image
Nov 9, 2023, 4:15 am GMT+0000 payyolionline.in
കൊയിലാണ്ടി: മാവോയിസ്റ്റ് സംഘാംഗമായ അനീഷ് ബാബു (30) വിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്തതിന് ശേഷം വൈദ്യ പരിശേധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളെ കോഴിക്കോട് സെഷൻ സ്മൂന്നാം കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ എസ് പി . കറപ്പ് സാമി, വടകര ഡി.വൈ എസ് പി ആർ . ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അനീഷ് ബാബുവിനെ കൊയിലാണ്ടിയിൽ നിന്ന് പിടികൂടിയത്. ആഴ്ചകളായി നിരീക്ഷണത്തിനൊടുവിലാണ് പോലീസ് വലയിലായത്. ഇയാളെ കുറിച്ച് വിശദമായ വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്താൻ തയ്യാറായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe