കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പിഎംഎവൈ (നഗരം)_ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. 1022 ഗുണഭോക്താക്കൾക്കാണ് കാർഡ് വിതരണം ചെയ്തത്. നാല് ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ആദ്യ മൂന്ന് വർഷത്തെ ഇൻഷുറൻസ് ഗഡുക്കൾ സർക്കാർ അടവാക്കിയിട്ടുണ്ട് തുടർന്നുവരുന്ന വർഷങ്ങളിൽ ഗുണഭോക്താക്കൾക്ക് പ്രീമിയം അടച്ച് ഇൻഷൂറൻസ് പുതുക്കാവുന്നതാണ്.
പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. അധ്യക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഷിജു കെ , വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ പദ്ധതി വിവരണം രചന വി ആർ (പി എം എ വൈ -എസ് ഡി എസ്) അഗ്നിരക്ഷാസേനയുടെ ഗാർഹിക സുരക്ഷയെ സംബന്ധിച്ച് ആനന്ദൻ സി പി (റിട്ട. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ) ക്ലാസ്സെടുത്തു. ആശംസകൾ നിർവഹിച്ചുകൊണ്ട് ആരോഗ്യം ചെയർപേഴ്സൺ, സി പ്രജില വിദ്യാഭ്യാസം ചെയർപേഴ്സൺ നിജില പറവക്കൊടി സിഡിഎസ് ചെയർപേഴ്സൺ എംപി ഇന്ദുലേഖ സംസാരിച്ചു..