കൊയിലാണ്ടിയിൽ ലോറി കയറി ബൈക്ക് യാത്രികന് ഗുരതര പരുക്ക്

news image
Jan 5, 2023, 2:20 pm GMT+0000 payyolionline.in

കൊയിലാണ്ടി: ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്.നടുവണ്ണൂർ കേളോത്ത് സുരേഷ് ബാബു (54) നാണ് പരുക്കേറ്റത്. നടുവണ്ണൂർ റിജിണൽ കോഓപ്പറേറ്റീവ് സെക്രട്ടറിയാണ്.  വ്യഴാഴ്ച രാത്രി 7 മണിയോടെ ദേശീയ പാതയിൽ സ്റ്റേറ്റ് ബാങ്കിനു മുന്നിൽ ആണ്  അപകടം. ഒരേ ദിശയിൽ പോകുകയായിരുന്നു ബൈക്കും ലോറിയും അപകടത്തെ തുടർന്ന്  അഗ്നി രക്ഷാ സേനയും, അരവിന്ദ് എസ് ഐ.യുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.

നാട്ടുകാരുടെ യുംആംബുലൻസ് ഡ്രൈവർമാരുടെയുടെയും സഹായത്തോടെ  ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.അപകടത്ത തുടർന്ന്നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe