കൊയിലാണ്ടിയിൽ വാഗാഡിൻ്റെ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷണം; പ്രതികൾ പിടിയിൽ

news image
Oct 10, 2023, 5:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: നന്തി – ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണ കമ്പനിയായ വാഗാഡിൻ്റെ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ കൊയിലാണ്ടി പോലീസ് സംഘം പിടികൂടി. ഷംസുദ്ധീൻ, അരുൾ കുമാർ, അല്ലി രാജ് എന്നിവരെയാണ് കൊയിലാണ്ടി സി.ഐ.പി.എം. ബിജു, എസ്.ഐ.അനീഷ് വടക്കയിൽ, പി.എം. ശൈലേഷ്, വനിതാ പോലീസ് അടക്കമുള്ള സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്.

ബൈപ്പാസ് പണി നടക്കുന്ന വെങ്ങളം മുതൽ ഇവർ ഇരുമ്പ് മോഷ്ടിക്കുന്നത്  പതിവായതിനാൽ കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe