കൊയിലാണ്ടി: രാജ്യത്തിൻ്റെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തി. കാശ്മീരിലെ സുന്ദർബനിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര സേനാ മെഡൽ ലഭിച്ച ധീര ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിൻ്റെ സ്മരണയ്ക്കായ് അദ്ദേഹത്തിൻ്റെ ഫോട്ടോ അനാച്ഛാദനവും നടന്നു.
തിരുവങ്ങൂർ ശ്രീജിത്ത് നഗറിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിൻ്റെ പിതാവ് വത്സൻ മാക്കാട സഹോദരൻ അനൂപ് എന്നിവർ ഫോട്ടോ അനാച്ഛാദനം ചെയ്തു. വിമുക്ത ഭടൻമാരായ മധു പുതിയോട്ടിൽ, ബേബി കളരിയിൽ എന്നിവർ ദേശീയ പതാക ഉയർത്തി.