കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ ഇലാഹിയ കോളേജ് റോഡിൽ 5-ലിറ്റർ വിദേശമദ്യം വില്പന നടത്തിയ നാൽപത്തെട്ടുകാരൻ പിടിയിൽ. കൊയിലാണ്ടി ചെങ്ങേട്ടുകാവ് ചേലിയ പറമ്പത്ത് വീട്ടിൽ ജയൻ (48) നാണ് അറസ്റ്റിലായത്.
കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പക്ടർ അമൽ ജോസഫും പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പക്ടർ ഗ്രേഡുമാരായ പ്രവീൻ ഐസക്, അമ്മദ്, പ്രിവൻ്റിവ് ഓഫീർ ഗ്രേഡ് സിവിൽ എക്സൈസ് ഓഫീസർമാരായ വിവേക്, എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.