കൊയിലാണ്ടി: വിരുന്നുകണ്ടി ബീച്ചിൽ വിരുന്നുകണ്ടി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടത്.
തുടർന്ന് കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു.ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.