കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ച ആൾ അക്രമാസക്തനായി ആശുപത്രി അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് 12 മണിയോടെയാണ്സംഭവം. കൊയിലാണ്ടി പോലിസ് സ്റ്റേഷനിൽ സ്വയം ഹാജരായ ആൾ അവിടെത്തെ ഗ്രിൽസിൽ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു.
തുടർന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ് മെഡിക്കൽ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോൾ ആണ് ഇയാൾ വീണ്ടും അക്രമാസക്തനായത് തല കൊണ്ട് റൂമിലെ ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു. അത്യാഹിത വിഭാഗം ഭീതിയിലാഴ്ത്തി.ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന ആളുകളും സെക്യൂരിറ്റി ജീവനക്കാരും ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു പിന്നീട് ഇയാളെ മെഡിക്കൽ കോളെജിലെക്ക് മാറ്റി. ഇയാളുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ അറിയില്ല