കൊയിലാണ്ടി: ജോ: ആർടി ഒ വിനു കീഴിലുള്ള സ്കൂളുകളിലെ വാഹന പരിശോധന നടത്തി. 35 ഓളം വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ പല വാഹനങ്ങളിലും സ്പീഡ് ഗവർണർ ഇല്ലന്ന് കണ്ടെത്തി. പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ പോലും സ്പീഡ് ഗവർണർ ഇല്ലാത്ത അവസ്ഥയിലാണ്. ഇത് കൂടാതെ പല വാഹനങ്ങളിലും ഹാൻഡ് ബ്രേക്കും ഇല്ലെന്ന് കണ്ടെത്തി. പല ബസ്സുകളിലും ജീപി എസ് ടി ഡി വിൽ സുരക്ഷാ സംവിധാനവുമായി ടാഗ് ചെയ്തിട്ടുമില്ല.
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ വീഴ്ച വരുത്തിയ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരം ബസ്സുകൾ സ്കൂൾ തുറക്കുന്നതിനു മുൻപ് മെയ് 28 ന് കൊയിലാണ്ടി പുതിയ ബൈപ്പാസിൽ നടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ കൊയിലാണ്ടി, പയ്യോളി പരിധിയിലെ എല്ലാ വാഹനങ്ങളും ഹാജരാക്കാണമെന്നും പരിശോധനയ്ക് ശേഷം ചെക്ക്ഡ് സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്നും ജോയിന്റ് ആർ ടി ഓഫീസർ അറിയിച്ചു. പരിശോധനയിൽ എം.വി.ഐ ധനീഷ്, എം.വി.ഐ കെ.എം ജിനേഷ്, എ.എം.വി.ഐ. സുധീർ, എ.എം.വി.ഐ. ശരത്കുമാർ, എ.എം.വി.ഐ. സുനിൽ, എ.എം.വി.ഐ. അനൂപ് എന്നിവർ പങ്കെടുത്തു.