കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് വേണ്ടി കൊയിലാണ്ടി നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച എക്സ്-റേ മെഷീനും നവീകരിച്ച എക്സ്റേ ഡിപ്പാർട്ട്മെന്റും താലൂക്ക് ആശപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2024-25 വർഷത്തെ വികസനപദ്ധതി ഫണ്ട് 10.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ എക്സ് റേ മെഷീൻ വാങ്ങി നൽകിയിരിക്കുന്നത്.
ചടങ്ങിൽ കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, ഡിവിഷൻ കൗൺസിലർ അസീസ് മാസ്റ്റർ, രത്നവലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. അബ്ദുൽ അസീസ് .എം.കെ, ഡോ. റഷീദ് .കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് .വി, പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു. ചടങ്ങിന് കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില .സി സ്വാഗതവും താലൂക്ക് ആസ്ഥാന ആശുപത്രി ആർ.എം.ഒ ഡോ. അനു .എസ് ദാസ് നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.