കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിക്കാൻ എത്തിയ ആരോഗ്യമന്ത്രിക്ക് കൊയിലാണ്ടി ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് യുഡിഎഫ് കൗൺസിലർമാർ നിവേദനം നൽകി.
ദിവസേന രണ്ടായിരത്തോളം രോഗികൾ നിത്യം പല അസുഖങ്ങളുമായി എത്തുന്ന കൊയിലാണ്ടി ഹോസ്പിറ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണെനും മോർച്ചറിയിലെ രണ്ട് ഫ്രീസറുകളും കേടാണെന്നും ഇതുമൂലം അപകടമരണങ്ങൾ സംഭവിക്കുമ്പോഴും പോസ്റ്റ്മോർട്ടം സംവിധാനങ്ങൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണ്. ഇത് പലപ്പോഴായി ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
കക്കൂസ് മാലിന്യം പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളമായി ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല മന്ത്രി വരുന്നത് അറിയിച്ചതിന്റെ ഭാഗമായി രണ്ട് ലോഡ് മണ്ണ് അടിച്ചു ആ ഭാഗം മന്ത്രിയുടെ ശ്രദ്ധയിൽ പെടാതെ വെക്കുകയാണ് അധികാരികൾ ചെയ്തത്. ഇതുപോലെ നിരവധി പ്രശ്നങ്ങൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ഉണ്ടെന്നും കൗൺസിലർമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലാബ് എക്സറേ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തുക, ഒരു ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഉണ്ടെങ്കിലും ബ്ലഡ് ബാങ്ക് സ്റ്റോറേജ് ഇല്ല, ലക്ഷ്യ സ്റ്റാൻഡേർഡ് ആണെങ്കിലും അതിനോടനുബന്ധിച്ച് മറ്റു കാര്യങ്ങൾ ഇല്ല, ഡയാലിസിസ് മൂന്ന് ഷിഫ്റ്റ് ആക്കണം, അത്യാഹിത വിവാഹത്തിൽ രാത്രി രണ്ട് ഡോക്ടർമാരെ നിർബന്ധമായും ഉണ്ടാവണം, ഫാർമസി 24 മണിക്കൂറും ആക്കണം, ലാബ്, പി എസ് സി ജീവനക്കാർ നൈറ്റ് ഡ്യൂട്ടി എടുക്കുന്നില്ല, രാത്രികാലങ്ങളിൽ ചുരുങ്ങിയത് മൂന്നുപേരെങ്കിലും ലാബിൽ ഉണ്ടാവണം, പോലീസ് എയ്ഡ് പോസ്റ്റ് വേണം, തീരദേശ മേഖല അടക്കമുള്ള കൊയിലാണ്ടി താലൂക്കിൽ ഇത്ര സൗകര്യമുള്ള ആശുപത്രി വേറെയില്ല ദിവസേന 2,000 നു മുകളിൽ രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത് ഇതിനു അനുസരിച്ച് വേണ്ടത്ര സ്റ്റാഫ് ഇവിടെയില്ല എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെങ്കിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തണം എന്നും യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
കൗൺസിലർമാരായ രക്തവല്ലി ടീച്ചർ,വി പി ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പിൽ, വത്സരാജ് കേളോത്ത്, എ അസീസ് മാസ്റ്റർ, ജിഷ പുതിയടത്ത്, സുമതി കെ എം എന്നിവർ ആരോഗ്യ മന്ത്രിയുമായി നേരിട്ട് സംസാരിച്ചു.