കൊയിലാണ്ടി : ചെറിയ മഴ പെയ്തപ്പോഴേക്കും കൊയിലാണ്ടി നഗരത്തിൽ വെള്ളക്കെട്ട്. ബസ്സ്റ്റാൻഡിനും മാർക്കറ്റിനുമിടയിലെ ലിങ്ക്റോഡിൽ വെള്ളമുയർന്നതോടെ വാഹനഗതാഗതം പ്രയാസത്തിലായി. ഇവിടെ ചെറിയമഴ പെയ്താൽപ്പോലും വെള്ളമുയരും. വെള്ളം ഒഴുകിപ്പോകാനുളള മാർഗങ്ങളെല്ലാം അടഞ്ഞുകിടപ്പാണ്. ബപ്പൻകാട് അടിപ്പാതയിലെ സ്ഥിതിയും സമാനമാണ്. മഴപെയ്തു തുടങ്ങിയാൽ അടിപ്പാതവഴിയുളള ഗതാഗതം നിലയ്ക്കും. അരിക്കുളം മുത്താമ്പി റോഡിൽ ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച അണ്ടർപാസിലും വെള്ളമുയരുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്.