കൊയിലാണ്ടി നഗരസഭയും നിയമസഭാ സീറ്റും പിടിച്ചെടുക്കണം : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

news image
Mar 22, 2025, 1:24 pm GMT+0000 payyolionline.in

കൊയിലാണ്ടി : മുൻ ഡിസിസി പ്രസിഡന്റും കൊയിലാണ്ടി നഗരസഭയിൽ ഏറെക്കാലം കൗൺസിലറുമായിരുന്ന യു രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികത്തോടാനുബന്ധിച്ച് അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വെച്ച് നടത്തി.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടിയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയും തന്റെ ജീവിതം മുഴുവൻ പ്രവർത്തിച്ച രാജീവൻ മാസ്റ്ററുടെ ഓർമകൾ ഇന്നത്തെ രാഷ്ട്രീയന്തരീക്ഷത്തിൽ വലിയ അഭാവം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് സാഫല്യമേകൻ കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, നിയമസഭാ സീറ്റും കോൺഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫ് തിരിച്ചു പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

യു രാജീവൻ മാസ്റ്ററുടെ ഓർമയ്ക്കായി രൂപീകരിച്ച യു. രാജീവൻ മാസ്റ്റർ ചാരിട്ടബിൾ ട്രസ്റ്റ്‌ സമാഹരിച്ച വീൽ ചെയർ അനുസ്മരണത്തോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിതരണം ചെയ്തു.

 

ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയായി.

കെപിസിസി ജന. സെക്രട്ടറി അഡ്വ. പി എം നിയാസ്, ടി ടി ഇസ്മായിൽ, കെപിസിസി മെമ്പർമാരായ രാമചന്ദ്രൻ മാസ്റ്റർ, വി എം ചന്ദ്രൻ, കെ എം ഉമ്മർ, രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ, വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, അശോകൻ മാസ്റ്റർ, മനയിൽ നാരായണൻ നായർ, കെ എം അഭിജിത്ത്, കെ ടി വിനോദൻ, വി വി സുധാകരൻ, പി കെ അരവിന്ദൻ മാസ്റ്റർ, രജീഷ് വെങ്ങളത്തുകണ്ടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe