പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ സാരഥികൾ ; സി.പി. സദഖത്തുള്ള – പ്രസിഡണ്ട്, ബഷീർ മേലടി – ജനറൽ സെക്രട്ടറി

news image
Feb 14, 2023, 3:43 am GMT+0000 payyolionline.in

പയ്യോളി :  സംസ്ഥാന മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ  സമാപനം കുറിച്ചു കൊണ്ട് പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ വെച്ച് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.പ്രതിനിധി സമ്മേളനത്തിൽ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ,സി.പി. സദഖത്തുള്ള അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ ഹുസ്സയിൻ കുട്ടി, വെങ്ങളം റഷീദ് , സി.കെ.വി.യൂസഫ് എന്നിവർ പ്രസംഗിച്ചു.

 

 

തുടർന്നു നടന്ന തിരഞ്ഞെടുപ്പിന് മണ്ഡലം റിട്ടേണിംഗ് ഓഫീസർ എം.പി മൊയ്തീൻ കോയ ,അസി: റിട്ടേണിംഗ് ഓഫീസർമാരായ എൻ.കെ.അസീസ് ,വി.കെ.സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികളായി സി.പി. സദഖത്തുള്ള -പ്രസിഡണ്ട്,ബഷീർ മേലടി -ജനറൽ സെ  ക്രട്ടറി ,എം .പി .ഹുസ്സയിൻ -ട്രഷറർ, ഏ.പി.കുഞ്ഞബ്ദുള്ള , കൊമ്മുണ്ടാരി മുഹമ്മദ് ,ടി.പി.കരീം -വൈസ്.പ്രസിഡണ്ട്മാർ,
മഠത്തിൽ മൂസ മാസ്റ്റർ ,സി .ടി .അബ്ദുറഹിമാൻ , പി.കെ.ജാഫർ  -സെക്രട്ടറിമാർ .പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു കൊണ്ട് മഠത്തിൽ അബ്ദുറഹിമാൻ, വി.കെ.അബ്ദുറഹിമാൻ ,കുഞ്ഞമ്മദ് മിസരി, എസ്.എം.ബാസിത്,ഹസനുൽ ബന്ന , വി.കെ.മുനീർ ,നിസാർ പയലൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പി.എം. റിയാസ് സ്വാഗതവും ട്രഷറർ എം.പി.ഹുസ്സയിൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe