കൊയിലാണ്ടി: നെല്ല്യാടി പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. പാലത്തിന് സമീപത്ത് നിന്നും 15 മീറ്റർ മാറിയാണ് അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. വെള്ള മുണ്ടും പച്ച കളർ ഷർട്ടുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് കൊയിലാണ്ടി നെല്ല്യാടിക്കടവ് പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി വിവരം കിട്ടിയത്. ശേഷം കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും കോഴിക്കോട് നിന്നും അഗ്നിരക്ഷ സേനയുടെ സ്കൂബ ടീമും, നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ നാല രയോടുകൂടി പാലത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.
കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം, എഫ് ആർ ഒ മാരായ ജാഹിർ എം,സുകേഷ് കെ ബി,നിധിപ്രസാദ് ഇ എം, അനൂപ് എൻ പി, അമൽ ദാസ്, ഷാജു കെ, സുജിത്ത് എസ് പി, മുഹമ്മദ് റയീസ്, നിഖിൽ മല്ലിശേരി, അഭിലാഷ്, സിബി, മനു, ഹോം ഗാർഡ് മാരായ ബാലൻ ടി പി, രാംദാസ് വിച്ചിച്ചേരി, ബാലൻ ഇ എം, ഷൈജു എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
.