കൊയിലാണ്ടി ഫിലിം ഫാക്ട്ടറിയുടെ പുതിയ ഭരണ സമിതി ചുമതലയേറ്റു; പ്രസിഡന്റ് രഞ്ജിത് നിഹാര, സെക്രട്ടറി ജനു നന്തി, ട്രഷറർ അരുൺ

news image
Jan 5, 2026, 1:07 pm GMT+0000 payyolionline.in

കൊയിലാണ്ടി: ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ (കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ) ഭരണ സമിതി ചുമതലയേറ്റു.
ഞായറാഴ്ച നടന്ന വാർഷിക യോഗത്തിൽ പ്രഥമ പ്രസിഡണ്ടായിരുന്ന പ്രശാന്ത് ചില്ല അവതരിപ്പിച്ച 19 അംഗ ഭരണസമിതി പാനൽ യോഗം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. രക്ഷാധികാരികളായിരുന്ന ഭാസ്ക്കരൻ വെറ്റിലപ്പാറയും, പപ്പൻ മണിയൂരും ചേർന്ന് പുതിയ മെമ്പർമാരായ സനുലാൽ, മനോജ് എന്നിവർക്ക് മെമ്പർഷിപ്പ് നൽകി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് രഞ്ജിത് നിഹാര, വൈസ് പ്രസിഡന്റ് റിനു രമേശ്‌, ജന.സെക്രട്ടറി ജനു നന്തി ബസാർ, ജോയിന്റ് സെക്രട്ടറി സോബിഷ, ട്രഷറർ അരുൺ സി പി , സാബു കീഴരിയൂർ, പ്രശാന്ത് ചില്ല, ഹരി ക്ലാപ്സ്, അർജുൻ സാരംഗി, ആൻസൻ ജേക്കബ്ബ്, ഷിജിത് മണവാളൻ, നജീബ് പയ്യോളി, വിനോദ് കുമാർ, ബബിത പ്രകാശ്, ആഷ്‌ലി സുരേഷ്, ദീപ ബിജു, രമ്യ വിനീത്, വിഷ്ണു ജനാർദ്ദനൻ ,അജു ശ്രീജേഷ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. ഭാസ്കരൻ വെറ്റിലപ്പാറ മുഖ്യരക്ഷാധികാരിയായി തുടരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe