കൊയിലാണ്ടി മണമൽ അണ്ടർപാസിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി

news image
Jun 9, 2023, 6:00 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപാത ബൈപ്പാസിൽ മുത്താമ്പി റോഡിനെ കൊയിലാണ്ടി നഗരവുമായി ബന്ധിപ്പിക്കുന്ന മണമൽ അണ്ടർ പാസിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി. ഇന്നലെ ഉച്ചമുതലാണ് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. നാലര മീറ്റർ ഉയരവും ആറര മീറ്റർ വീതിയുമാണ് അണ്ടർ പാസിനുള്ളത്. ഇനിയും പ്രവൃത്തി  പൂർത്തിയാകാനുണ്ടെങ്കിലും വാഹനങ്ങൾ കടന്നു പോകാൻ അനുമതി നൽകുകയായിരുന്നു. ബൈപ്പാസിൽ ആദ്യം പൂർത്തിയായ അണ്ടർ പ്പാസാണ് മണമൽ ഭാഗത്തെത്.നന്തി മുതൽ ചെങ്ങോട്ടുകാവ് വരെയാണ് ദേശീയ പാത ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസ് നിർമ്മാണം അതിവേഗമാണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്.

മണമൽ അണ്ടർ പാസിലൂടെ വാഹനങ്ങൾ ഓടുന്നു

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe