അധ്യാപക ദിനത്തില്‍ കൊയിലാണ്ടി ലയൺസ് ക്ലബ് എൻ വി നാരായണൻ മാസ്റ്ററെ ആദരിച്ചു

news image
Sep 5, 2024, 10:50 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ടീച്ചേഴ്സ് ഡേ ദിനത്തിൽ എൻ വി നാരായണൻ മാസ്റ്ററെ ആദരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം അദ്ധ്യാപകനായി കോഴിക്കോട് ജില്ലയിലെ പൊയിൽകാവ് ഹൈസ്കൾ ,ആശ്രമം ഹൈസ്കൂൾ,വയനാട് ജില്ല, ബലുശേരി, പൂനൂര് എന്നീ കലാലയങ്ങളിലും നീണ്ട 27 വർഷം കൊയിലാണ്ടി ഗവ:ഹൈസ്കൂളിലും സേവനമനുഷ്ടിച്ച എൻ.വി. നാരായണൻ മാസ്റ്റർ മൂന്നു തലമുറകളിൽ ഉള്ളവർക്ക് അറിവിൻ്റെ വെളിച്ചം നൽകിയിട്ടുണ്ട്.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എല്‍ എന്‍ ടിയം രവി അദ്ധ്യക്ഷതവഹിച്ചു. ഡോ. ഗോപിനാഥ് സുരേഷ് ബാബു ഷാളും, മൊമെൻ്റേയും നൽകി ആദിരിച്ചു. ഹരിദാസ്, ജയപ്രകാശ് സോമസുന്ദരൻ എന്നിവർ ആശംസ അറിയിച്ചു. മനോജ്, അജിത്ത് കുമാർ, കുഞ്ഞികണാരൻ, ജിഷാമനോജ് എന്നിവർ സന്നിഹിതരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe