കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം

news image
Oct 25, 2024, 5:19 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി – ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം എം.എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന സ്കൂൾ ചുറ്റുമതിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തിയാണ് എം എൽ എ ഉദ്ഘടനം ചെയ്തത് . കൊയിലാണ്ടിയിൽ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ എന്ന നിലയ്ക്ക് മനോഹരമായ കവാടവും ചുറ്റുമതിലുമാണ് നിർമ്മിക്കുന്നത് .

ഏറ്റവുമവസാനം ഒരു കോടി 88 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ നിന്നും 26 ലക്ഷംരൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് . നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ഷിംന കെ. റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, മുൻ എം.എൽ.എ.യും പൂർവ്വ വിദ്യാർത്ഥി ഫോറം കൺവീനർ പി. വിശ്വൻ മാസ്റ്റർ,  അഡ്വ . ടി.കെ രാധാകൃഷ്ണൻ, വി.കെ. മുകുന്ദൻ, രമേഷ് ചന്ദ്ര കെ എസ്, മുരളീധരൻ തോറോത്ത്, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. നാരായണൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ , എസ്.എം.സി. ചെയർമാൻ ഹരീഷ് എൻ.കെ. , ജയരാജ് പണിക്കർ, ഷിജു ഒ.കെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പ്രദീപ് കുമാർ എൻ.വി. സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് സുചീന്ദ്രൻ വി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe