കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടിനെ മാറ്റി; താൽക്കാലിക സമിതിക്ക് ചുമതല

news image
Aug 8, 2023, 2:32 pm GMT+0000 payyolionline.in
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരനെ പദവിയിൽ നിന്ന് നീക്കിയതായി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് പത്രസമ്മേളനത്തിലറിയിച്ചു. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തിട്ടുമുണ്ട്. ജില്ലാ കമ്മിറ്റി തീരുമാനിച്ച പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കാതിരിക്കൽ തുടങ്ങിയവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി നേതാക്കൾ പറഞ്ഞു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
താൽക്കാലിക സമിതി ഭാരവാഹികളായി കെ.എം. രാജീവൻ ചെയർമാൻ, യു.വി.ഫാറൂഖ് വൈസ് ചെയർമാൻ, സഹീർ ഗാലക്സി ജന.കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. പത്രസമ്മേളനത്തിൽ ജിജി.കെ. തോമസ്, വി. സുനിൽകുമാർ, മണിയോത്ത് മൂസ, മനാഫ് കാപ്പാട് തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe