കൊയിലാണ്ടി ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

news image
Aug 4, 2023, 9:50 am GMT+0000 payyolionline.in

 കൊയിലാണ്ടി  : ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജാഗ്രത സമിതി അംഗങ്ങൾക്കായിട്ടുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ കെ സുരേഷ്  ക്ലാസ് എടുത്തു.

 

സമൂഹത്തിൽ പ്രത്യേകിച്ചും സ്കൂളുകളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മികച്ച രീതിയിലുള്ള ബോധവൽക്കരണം ആവശ്യമാണെന്ന നിലപാട് ഉള്ളതുകൊണ്ടാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഹൈസ്കൂൾ എച്ച് എം ഗീത നിയന്ത്രിച്ച ചടങ്ങിൽ സ്കൂൾ ജാഗ്രത സമിതി കൺവീനർ ഇ വി ഷൈനിള  നന്ദി പറഞ്ഞു. സ്കൂൾ ജാഗ്രത സമിതി അംഗങ്ങളായ വിദ്യാർഥികളും തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe