കൊയിലാണ്ടി സിവിൽ പോലീസ് ഓഫീസറുടെ ‘ചെണ്ടുമല്ലി കൃഷി’ വിളവെടുത്തു

news image
Sep 12, 2024, 2:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ )ഒ കെ സുരേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു.
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഐ.പി.എസ്. എച്ച്. ഒ .ശ്രീലാൽ ചന്ദ്രശേഖർ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ സി രാജൻ അധ്യക്ഷം വഹിച്ചു. കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികളിലേക്ക് പകർന്ന നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ വാസുദേവാശ്രമ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗേൾസ് വളണ്ടിയർമാരും ഗൈഡ്സ് ക്യാപ്റ്റൻ സി ശില്പ, റഫീക്ക്, ശോഭ. എൻ ടി, ബീന എൻ ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe