കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാകുന്നു

news image
Jun 11, 2025, 3:35 am GMT+0000 payyolionline.in

കൊയിലാണ്ടി:  കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിത്സാ രീതികളും ട്രോമാകെയറും ഉൾപെടുന്ന കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ൻ്റെ ശിലാസ്ഥാപന കർമ്മം  കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ  നടന്നു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി. എ മുഹമ്മദ് റിയാസ് ശിലാസ്ഥാപനം നിർവ്വഹിച്ചു. കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു . കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ പി. കെ രനീഷ്   അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ   സുധ കിഴക്കേപാട്ട് , വൈസ് ചെയർമാൻ അഡ്വ . കെ. സത്യൻ, മുൻ എം. എൽ. എ  കെ. ദാസൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ പി വി വേണുഗോപാൽ. രാമൻ ചെറുവക്കാട്, വിനോദ് വാഴനാരി, അഡ്വ.സുനിൽ മോഹൻ, വി പി ഇബ്രാഹിം കുട്ടി , അജിത് മാസ്റ്റർ, കെ കെ വൈശാഖ്, അസീസ് മാസ്റ്റർ, രാജീവൻ, മുരളി തോറോത്ത്, ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ ബിജു പി പി നന്ദി രേഖപെടുത്തി. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ജീവനക്കാരും കുടുംബങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe