കുവൈത്തിൽ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

news image
Jul 12, 2024, 12:10 pm GMT+0000 payyolionline.in
കൊയിലാണ്ടി: കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയ ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിൻ്റെ (42) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. നാളെ രാവിലെ കൊച്ചി വിമാനതാവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ശേഷം ചെങ്ങോട്ടുകാവ് ശ്മശാനത്തിൽ സംസ്കരിക്കും.
കഴിഞ്ഞ ദിവസമാണ് വിജേഷിനെ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കെ.എം.സി.സി.യും,  സുഹൃത്തുക്കളുമാണ് മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചത്. അച്ഛന്‍: പരേതരായ ബാലു. അമ്മ: കനക. ഭാര്യ: ഗോപിക. മക്കൾ: തൻവിക, തനിഷ്ക്ക്ഹോക്. സഹോദരങ്ങൾ: ബബീഷ്, ബിന്ദു, സിന്ധു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe