കൊയിലാണ്ടി: കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി സംസ്ഥാന ബജറ്റില്‍ 1.4 കോടി രൂപ വകയിരുത്തുകയും പ്രവൃത്തി ടെണ്ടറാവുകയും ചെയ്തെങ്കിലും മഴ തുടങ്ങിയത് കാരണം പ്രവൃത്തി ആരംഭിക്കാനായില്ല. ഇതിനിടയിൽ റോഡിന്റെ ചില ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും റോഡിലെ ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു .
തുടർന്ന് അടിയന്തിര പരിഹാരത്തിനായി എം എൽ എ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ തുടങ്ങാനിരിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വെള്ളകെട്ട് രൂപപ്പെട്ട സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടിയായി . പ്രവൃത്തി രണ്ടാഴ്ചക്കകം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു .